HealthNationalNews

കൊവിഡ് പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇനി മുതല്‍ ഡല്‍ഹിയില്‍ കൊവിഡ് പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. പരിശോധന നടത്താനായി ഡല്‍ഹിയില്‍ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് കൈവശം ഉണ്ടായിരിക്കണം. കൂടാതെ, കൊവിഡ് പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ച ഫോം പൂരിപ്പിക്കുകയും വേണമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദേശിച്ചു.

മുന്‍പ്, രോഗ ലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പടിയോ ഉണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയിരുന്നത്. സ്വമേധയാ പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ദിവസത്തില്‍ 2000 പരിശോധനകള്‍ നടത്തണമെന്നും കോടതി സ്വകാര്യ ലാബുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാറിന് പ്രതിദിനം 12,000 പരിശോധനകള്‍ നടത്താനുള്ള ശേഷിയാണുള്ളത്. കൊവിഡ് 19 പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടരുതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker