InternationalNews
ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക
കൊളംബോ: ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധിക്കാനുള്ള ശിപാര്‍ശ മുന്നോട്ടുവെച്ചത്. ഗോവധം നിരോധിക്കാനുള്ള ശിപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു.
ഗോവധത്തിന് നിരോധനമേര്‍പ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല. അതേസമയം ഇതു സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News