25.1 C
Kottayam
Thursday, June 18, 2026

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

Must read

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വിവിധ ഷെല്‍ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന കേസില്‍ മെയ് 31 ന് അറസ്റ്റിലായ മന്ത്രി ജൂൺ 13 വരെ ഇഡി കസ്റ്റഡിയിലായിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 

കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്.  ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവിയിൽ അംഗനവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗശ്രമത്തിനിടെ; കുറ്റം സമ്മതിച്ച് യുവാവ്

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ...

ആരോഗ്യവകുപ്പിന് വൻ തിരിച്ചടി; ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്രൂണൽ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ വലിയ ഐ.എ.എസ്-ആരോഗ്യവകുപ്പ് തർക്കങ്ങൾക്ക് വഴിതുറന്നുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ പെട്ടെന്ന് മാറ്റിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു....

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല, ജലനിരപ്പ് 152 അടിയാക്കും; നിലപാട് വ്യക്തമാക്കി TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാർ രംഗത്ത്. നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഔദ്യോഗിക തീരുമാനം സർക്കാർ അറിയിച്ചത്. കേരളത്തിന്...

ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് അതീവ ക്രൂരമായി ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത്...

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; ‘രാമരാജ്യം ഇങ്ങനെ’യെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളെ പോലീസ് വിലങ്ങണിയിച്ച് ജനമധ്യത്തിലൂടെ നടത്തിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കും അറസ്റ്റിലായ ജഹാംഗീർ...

Popular this week