ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില ഫ്ളാറ്റിൽ വൻ അഗ്നിബാധ. ചുരുങ്ങിയത് ഒൻപതുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നാണ് തീ പടർന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടർന്നു. താമസക്കാർ ഉറങ്ങിക്കടക്കുമ്പോഴാണ് തീപടർന്നതെന്നാണ് കരുതുന്നത്.
അപകടത്തിന് പിന്നാലെ പതിനാല് ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. രണ്ടുമണിക്കൂറിന് ശേഷം ആറുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിൽ കുടുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷിച്ച് പുറത്തെത്തിച്ചു. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിബാധയുടെ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം തീപ്പിടിത്തത്തിലേക്കേ് നയിച്ചതെന്ന് താമസക്കാരിലൊരാൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
A massive fire broke out in a four-story apartment building in East Delhi’s Vivek Vihar area, resulting in the tragic death of at least nine people. Four others are reported to be in critical condition and are currently undergoing treatment at a nearby hospital. Firefighters struggled for hours to control the blaze, while authorities have initiated an investigation into the cause, suspected to be a short circuit.


