ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു

പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം: ഒരാളുടെ നില ഗുരുതരം

ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് അപകടം.

കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഗുണ്ടൽപേട്ടിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെവെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News