പേവിഷബാധയുടെ ലക്ഷണങ്ങൾ; ആംബുലൻസിൽനിന്ന് ഇറങ്ങിയോടിയ ആൾ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ

പേവിഷബാധയുടെ ലക്ഷണങ്ങൾ; ആംബുലൻസിൽനിന്ന് ഇറങ്ങിയോടിയ ആൾ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ

പാറശ്ശാല: പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റവേ ആംബുലൻസിൽനിന്ന് ഓടി രക്ഷപ്പെട്ടയാൾ റോഡ് നിർമാണത്തിനായെടുത്ത കുഴിയിൽവീണു മരിച്ചു. ചെങ്കൽ വട്ടവിള കോളനിയിൽ രവീന്ദ്ര(47)നാണ് ഈഞ്ചയ്ക്കൽ ബൈപ്പാസിൽ മേൽപ്പാലം നിർമാണത്തിന്റെഭാഗമായി റോഡരികിൽ രൂപപ്പെട്ട കുഴിയിലെ വെള്ളക്കെട്ടിൽവീണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ രവീന്ദ്രന് പേവിഷബാധ സ്ഥിരീകരിച്ചു.

തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം വാങ്ങിനൽകുന്ന വ്യക്തിയാണ് രവീന്ദ്രൻ. രണ്ടാഴ്ച മുമ്പ് രവീന്ദ്രനെ പട്ടി കടിച്ചതായി പ്രദേശവാസികൾ പറയുന്നു. വെള്ളിയാഴ്ച രാവിലെ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് രവീന്ദ്രനെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. ഈഞ്ചയ്ക്കലിൽ ആംബുലൻസ് നിർത്തിയതിനു പിന്നാലെ വാതിൽ തുറന്ന് രവീന്ദ്രൻ ഓടുകയായിരുന്നു. ആംബുലൻസ് ജീവനക്കാരുെട പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് റോഡരികിലെ വെള്ളക്കെട്ടിൽ രവീന്ദ്രനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

A 47-year-old man from Parassala, Ravindran, who showed rabies symptoms, died after falling into a waterlogged ditch at a road construction site near Enchakkal Bypass. The tragic incident occurred when he escaped from an ambulance while being shifted to the hospital and accidentally fell into a pit dug for flyover construction. Post-mortem reports later confirmed that he was suffering from rabies, prompting health officials to initiate preventive measures for those who came in contact with him.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News