23.6 C
Kottayam
Wednesday, November 27, 2024

പൗരത്വനിയമ ഭേദഗതി നിയമം ഡല്‍ഹിയില്‍ ബി.ജെ.പിയെ തുണയ്ക്കുമോ? എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇങ്ങനെ

Must read

ന്യൂഡല്‍ഹി: പൗരത്വനിയമത്തിന്റെ ഹിതപരിശോധനയെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മുഴുവന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും ആപ്പിനാണ് ഭരണം പ്രവചിയ്ക്കുന്നത്.

ആം ആദ്മി പാര്‍ട്ടിക്ക് 44 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ടൈംസ് നൗവും ഇന്ത്യാ ടി.വിയും പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 26 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും സര്‍വേ പറയുന്നു.

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എ.ബി.പി ന്യൂസ് – സി വോട്ടര്‍

എ.എ.പി : 49-63 | ബി.ജെ.പി : 5-19 | കോണ്‍ഗ്രസ് +: 4

റിപ്പബ്ലിക്

എ.എ.പി : 48-61 |ബി.ജെ.പി : 9-21 | കോണ്‍ഗ്രസ് +: 0-1

ന്യൂസ് എക്‌സ്

എ.എ.പി : 53-57 |ബി.ജെ.പി : 11-17 | കോണ്‍ഗ്രസ് +: 0-2

ഇന്ത്യാ ന്യൂസ്

എ.എ.പി : 55 |ബി.ജെ.പി : 14 | കോണ്‍ഗ്രസ് +: 1

സുദര്‍ശന്‍ ന്യൂസ്

എ.എ.പി : 40-45 |ബി.ജെ.പി : 24-28 | കോണ്‍ഗ്രസ് +: 2-3

ജന്‍ കി ബാത്ത്

എ.എ.പി : 49-61 | ബി.ജെ.പി : 9-21 | കോണ്‍ഗ്രസ് +: 0-1

ടി.വി 9 ഭാരത് വര്‍ഷ്

എ.എ.പി : 54 | ബി.ജെ.പി : 15 | കോണ്‍ഗ്രസ് +: 1

എക്‌സിറ്റ് പോളുകള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, 2015 ല്‍ നിന്ന് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് 16 സീറ്റുകള്‍ നഷ്ടപ്പെടും.

പൗരത്വ നിയമത്തിനെതിരായ ഷഹീന്‍ ബാഗ് പ്രതിഷേധം ”ദേശവിരുദ്ധമാണ്” എന്നും രാജ്യദ്രോഹികളുടെ പിന്തുണയോടെയാണ് എന്നൊക്കെയുള്ള തീവ്രമായ പ്രചാരണത്തോടെയുള്ള അവസാന നിമിഷത്തെ കുതിപ്പില്‍ നിന്ന് ബിജെപി നേട്ടമുണ്ടാക്കിയിരിക്കാം

ഇന്ത്യയുടെ മതേതര ഭരണഘടന ലംഘിക്കുന്നുവെന്നും മുസ്ലിംകളോട് വിവേചനം കാണിക്കുകയും വെന്നും ആരോപിച്ച് വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടുമാസം മുമ്പ് വന്‍ പ്രതിഷേധം ഉയര്‍ന്നതിന് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 54.3 ശതമാനം വോട്ടും ബിജെപി 32 ശതമാനവും കോണ്‍ഗ്രസിന് 9.6 ശതമാനവും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

Popular this week