ന്യൂഡല്‍ഹി: എഎപിയുടെ വരവിനു മുമ്പു തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇക്കുറിയും ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കുന്ന ലക്ഷണങ്ങളില്ല. ആദ്യ ഫലസൂചനകളില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് നേടിയെങ്കിലും പിന്നീട് പിന്നിലേക്കു പോയി. ബല്ലിമാരന്‍ മണ്ഡലത്തില്‍ മത്സരിച്ച ഹാരൂണ്‍ യൂസഫാണ് ലീഡ് നേടിയ ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിതിന്റെ അടുത്ത അനുയായികളില്‍ ഒരാളാണ് ഇയാള്‍. ബല്ലിമാരന്‍ മണ്ഡലത്തെ അഞ്ചു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ മൂന്നു തവണ അംഗമായി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ എഎപിയാണ് മുന്നില്‍ 50 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപി നില മെച്ചപ്പെടുത്തി 20 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു.