27.5 C
Kottayam
Sunday, June 7, 2026

ഈ ഐ .പി.എല്ലിലെ ആദ്യ ത്രില്ലർ; ലഖ്നൗവിൽ നിന്ന് ജയം പിടിച്ചുവാങ്ങി ക്യാപിറ്റൽസ്, ഹീറോയായി അശുതോഷ്

Must read

വിശാഖപട്ടണം: ഐപിഎല്ലിൽ വിജയത്തുടക്കവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗ സൂപ്പ‍ര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തക‍ര്‍ത്താണ് ഡൽഹി തക‍ര്‍പ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി. 

210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. മികച്ച തുടക്കം മുതലെടുത്ത ലഖ്നൗവ് ഡൽഹിയെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

പവര്‍ പ്ലേ അവസാനിക്കുമ്പോൾ 4 വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. ഫാഫ് ഡുപ്ലസി – അക്സര്‍ പട്ടേൽ സഖ്യം ഡൽഹി ആരാധകര്‍ക്ക് അൽപ്പ സമയത്തേയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാൻ ഇരുവര്‍ക്കുമായില്ല. ഡുപ്ലസി 18 പന്തിൽ 29 റൺസുമായും അക്സര്‍ പട്ടേൽ 11 പന്തിൽ 22 റൺസുമായും മടങ്ങി. 

മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയതോടെ ചേസിംഗിന്റെ ഉത്തരവാദിത്തം ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ ചുമലുകളിലായി. 22 പന്തുകൾ നേരിട്ട സ്റ്റബ്സ് 34 റൺസ് നേടി മടങ്ങിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. സിദ്ധാര്‍ത്ഥ് എറിഞ്ഞ മത്സരത്തിന്റെ 13-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും പടുകൂറ്റൻ സിക്സറുകൾ പായിച്ച സ്റ്റബ്സിനെ തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് സിദ്ധാര്‍ത്ഥ് ലഖ്നൗ ആഗ്രഹിച്ചത് നൽകി.

- Advertisement -

എന്നാൽ, ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും മറുഭാഗത്ത് അശുതോഷ് ശ‍‍ര്‍മ്മയെന്ന അപകടകാരിയായ ബാറ്റർ നിലയുറപ്പിച്ചത് ലഖ്നൗവിനെ പ്രതിരോധത്തിലാക്കി. വിപ്‍രാജ് നിഗം – അശുതോഷ് സഖ്യം ആഞ്ഞടിച്ചതോടെ ലഖ്നൗ അപകടം മണത്തു. ഇരുവരും ചേ‍ര്‍ന്ന് 55 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയ‍ര്‍ത്തിയത്.

- Advertisement -

17-ാം ഓവറിന്റെ ആദ്യ പന്തിൽ 7-ാം വിക്കറ്റ് വീണു. വിപ്‍രാജ് നിഗം (15 പന്തിൽ 39) മടങ്ങിയതോടെ ലഖ്നൗവിന് ശ്വാസം തിരികെ ലഭിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ സ്റ്റാ‍ര്‍ക്കും പുറത്തായതോടെ ഡൽഹിയുടെ മുഴുവൻ പ്രതീക്ഷകളും അശുതോഷിലായി. പിന്നീടങ്ങോട്ട് കാണാനായത് പുതിയ ടീമിനൊപ്പമുള്ള അശുതോഷ് എന്ന കൊടുങ്കാറ്റിനെയായിരുന്നു.

പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ അശുതോഷ് പ്രതീക്ഷ കാത്തു. മത്സരം അവസാന ഓവറിലേയ്ക്ക് നീട്ടിയ അശുതോഷ് 9 വിക്കറ്റ് വീണിട്ടും കുലുങ്ങിയില്ല. അവസാന 4 പന്തിൽ 5 റൺസ് വേണ്ടിയിരുന്നപ്പോൾ ബൗള‍റുടെ തലയ്ക്ക് മുകളിലൂടെ സിക്സ‍ര്‍ പായിച്ച് അശുതോഷ് ഈ സീസണിലെ ആദ്യ ത്രില്ല‍ര്‍ ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week