27.5 C
Kottayam
Sunday, June 7, 2026

പ്രതിഷേധമിരമ്പി, ഏറ്റുമാനൂരിൽ വഞ്ചിനാടിന് വേണ്ടി ജനകീയ വികസന സമിതിയുടെ സമരാഹ്വാനം

Must read

ഏറ്റുമാനൂർ:ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെയും ജനപ്രതിനിധികളെയും പാസഞ്ചർ അസോസിയേഷൻ, വ്യാപാരി വ്യവസായി, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും കോർത്തിണക്കി.

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള യാത്രാസൗകര്യം ഒരുക്കുന്നതിന് വഞ്ചിനാട്, മലബാർ എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് അടിയന്തിരമായി സ്റ്റോപ്പ്‌ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം പ്രതിഷേധയോഗം ഉദ്ഘാടനം നിർവ്വഹിച്ചു

- Advertisement -

- Advertisement -

വഞ്ചിനാട്, മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് കണക്ഷൻ ലഭിക്കുന്ന വിധം പാസഞ്ചർ മെമു സർവീസ് ഇല്ലാത്തതാണ് സ്റ്റോപ്പിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്. പ്രാദേശിക ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ നിർബന്ധിതരാകുന്ന സ്ത്രീകൾ അടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ വഞ്ചിനാടിന് വേണ്ടിയുള്ള ആവശ്യത്തിന് അടിവരയിടുന്നതായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ പറഞ്ഞു.

നിലവിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും വഞ്ചിനാടിൽ യാത്ര ചെയ്യുന്നവരിൽ സിംഹഭാഗവും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കടന്നാണ് കോട്ടയത്ത് നിന്നും ട്രെയിൻ യാത്ര ആരംഭിക്കുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാർ പാർക്കിംഗ് ഏരിയയിൽ സ്ഥലപരിമിതികൾ മൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും ഏറ്റുമാനൂർ സ്റ്റോപ്പ്‌ അനുവദിക്കുന്നതിലൂടെ പരിഹാരമാകുന്നതാണ്.

- Advertisement -

വഞ്ചിനാടിന് വേണ്ടിയുള്ളത് പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണെന്നും ഇനിയും കാത്തിരിപ്പിന് അർത്ഥമില്ലെന്നും രണ്ടുമാസത്തിനകം പരിഹാരമാകാത്ത പക്ഷം നിരാഹാരസമരമടക്കം തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ വികസനസമിതി പ്രസിഡന്റ് ശ്രീ.ബി രാജീവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week