27.5 C
Kottayam
Sunday, June 7, 2026

മരുമകളുടെ സ്വര്‍ണം മോഷ്ടിച്ചു പണയപ്പെടുത്തിയ കേസ്; ഒളിവില്‍ പോയ വീട്ടമ്മ അറസ്റ്റില്‍: മരുമകളുടേയും മകളുടേയും സ്വര്‍ണം മോഷ്ടിച്ച വീട്ടമ്മ 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ട്

Must read

ചെറുതോണി: വീട്ടിലുള്ളവര്‍ ആരും അറിയാതെ മരുകമളുടേയും മകളുടെയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു പണയപ്പെടുത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സ്വര്‍ണം മോഷ്ടിച്ചതായി മരുമകള്‍ നല്‍കിയ പരാതിയിലാണ് അച്ചന്‍കാനം പഴയചിറയില്‍ ബിന്‍സി ജോസിനെ (53) അറസ്റ്റ് ചെയ്തത്. മരുമകളുടെ 14 പവന്‍ സ്വര്‍ണമാണ് ഇവര്‍ മോഷ്ടിച്ച് പണയം വെച്ചത്.

മാസങ്ങള്‍ക്ക് മുമ്പാണ് മകനും മരുമകളും ചേര്‍ന്ന് ബിന്‍സി ജോസിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ഒളിവില്‍ പോകുക ആയിരുന്നു. ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയും (49) അറസ്റ്റിലായി.

മരുമകള്‍ സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ബിന്‍സി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതിനാല്‍ നടപടികള്‍ വൈകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയി.

മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയപ്പോള്‍ തങ്കമണി എസ്എച്ച്ഒ എം.പി.എബിയുടെ നേതൃത്വത്തിലാണു പിടികൂടിയത്. മകളുടെയും മരുമകളുടേയും സ്വര്‍ണം തട്ടിയെടുത്തതിന് പുറമേ ലക്ഷങ്ങളുടെ പണമിടപാടും ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

- Advertisement -

- Advertisement -

ഭാര്യയുടെയും സഹോദരിയുടെയും സ്വര്‍ണം അമ്മ ബിന്‍സി മോഷ്ടിച്ചെന്നും പൊലീസ് നടപടി വൈകുകയാണെന്നും കാട്ടി, സൈനികനായ മകന്‍ അഭിജിത്ത് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

- Advertisement -

മകള്‍ മീരയുടെ 10 പവന്റെ ആഭരണവും മരുമകള്‍ സന്ധ്യയുടെ 14 പവന്‍ സ്വര്‍ണാഭരണവും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി ബിന്‍സി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണു കേസ്.

കൂടാതെ തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയംസഹായ സംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയായി കൈക്കലാക്കിയെന്നും പരാതിയുണ്ട്. പരാതി നല്‍കിയവരില്‍ നിന്നു ലഭ്യമായ കണക്കനുസരിച്ച് ഏകദേശം 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week