24.9 C
Kottayam
Saturday, June 6, 2026

തകര്‍ത്തടിച്ച് ധോണി!ചെന്നൈയെ ജയിപ്പിക്കാനായില്ല; ഡല്‍ഹിയ്ക്ക്‌ ആദ്യജയം

Must read

വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ തോല്‍വി. വിശാഖപട്ടണത്ത് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനാണ് സാധിച്ചത്.

എം എസ് ധോണി (16 പന്തില്‍ പുറത്താവാതെ 37) സീസണല്‍ ആദ്യമായി ബാറ്റിംഗിനെത്തിയ മത്സരം കൂടിയായിരുന്നിത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്ന്് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (32 പന്തില്‍ പുറത്താവാതെ 51) എന്നിവരുടെ ഇന്നിംഗ്‌സാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി മതീഷ പതിരാന മൂന്ന് വിക്കറ്റെടുത്തു.

മോശം തുടക്കമായിരുന്നു ചെന്നൈക്ക്. രചിന്‍ രവീന്ദ്ര (12 പന്തില്‍ 2) താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. റുതുരാജ് ഗെയ്കവാദ് (1) ആവട്ടെ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുളളപ്പോള്‍ രചിനും മടങ്ങി. പിന്നീട് അജിന്‍ക്യ രഹാനെ (30 പന്തില്‍ 45) – ഡാരില്‍ മിച്ചല്‍ (26 പന്തില്‍ 34) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ മധ്യ ഓവറുകളില്‍ ഇരുവരും വീണതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു. ശിവം ദുബെ (18), സമീര്‍ റിസ്വി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജഡേജയാവട്ടെ (21) ക്രീസില്‍ നന്നായി ബുദ്ധിമുട്ടി. ധോണിയാണ് പിന്നീട് ചെന്നൈയുടെ ഇന്നിംഗ്‌സിന് ജീവന്‍ നല്‍കിയത്. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. 

- Advertisement -

നേരത്തെ ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ – പൃഥ്വി സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ മുസ്തഫിസുര്‍ പുറത്താക്കി. 10-ാം ഓവറില്‍ പതിരാനയുടെ തകര്‍പ്പന്‍ ക്യാച്ചാണ് വാര്‍ണറുടെ പുറത്താകലിന് വഴിവച്ചത്. മൂന്ന് സിക്‌സും അഞ്ച് ഫോറും വാര്‍ണറുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അടുത്ത ഓവറില്‍ പൃഥ്വിയുടെ മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ എം എസ് ധോണിക്ക് ക്യാച്ച്. തുടര്‍ര്‍ന്ന് വന്ന മിച്ചല്‍ മാര്‍ഷിനേയും (18), ട്രിസ്റ്റണ്‍ സ്റ്റബ്‌സിനേയും (0) പതിരാന അടുത്തടുത്ത പന്തുകളില്‍ മടക്കി.

- Advertisement -

പിന്നീട് പന്ത് പുറത്തെടുത്ത പോരാട്ടവീര്യമാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. പതിരാനയെറിഞ്ഞ 19-ാം ഓവറിലാണ് പന്ത് മടങ്ങുന്നത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. അക്‌സര്‍ പട്ടേല്‍ (7), അഭിഷേക് പോറല്‍ (9) പുറത്താവാതെ നിന്നു. പതിരാനയ്ക്ക് പുറമെ ജഡേജ, മുസ്തഫിസുര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week