കല്‍പറ്റ: മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.
ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു ഡോ. ഇകെ ഫെലിസ് നസീര്‍. ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലര്‍ കൂടിയായിരുന്നു ഡോ. ഫെലിസ് നസീര്‍.
മരണകാരണമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News