‘എനിക്ക് കഞ്ചാവ് വേണ്ട, ഹാഷിഷ് മതി’; ദീപികയുടേയും ശ്രദ്ധ കപൂറിന്റേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മുന്‍നിര താരങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് നായികനടിമാരായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്.

നടിമാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപികയും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നു. മയക്കുമരുന്നിനെ കുറിച്ചുള്ള ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള നടി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News