പാര്‍ട്ടിയില്‍ തുള്ളി ചാടുന്നതിനിടെ രണ്‍വീറിന്റെ പാന്റ് കീറി! സൂചിയും നൂലുമെടുത്ത് തുന്നി ദീപിക

ഭര്‍ത്താവ് രണ്‍വീര്‍ സിംഗുമൊപ്പമുള്ള ജീവിതത്തില്‍ സംഭവിച്ച രസകരമായ ഒനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. നടി പങ്കുവെച്ച് വീഡിയോയാണ് വൈറല്‍ ആവുന്നത്. ബാഴ്സലോണയില്‍ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴുണ്ടായ സംഭവമാണ് ദീപിക പങ്കുവെച്ചത്. പരിപാടിയില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതിനിടയില്‍ രണ്‍വീറിന്റെ പാന്റ് കീറിപ്പോയതിനെക്കുറിച്ച് ചിരിയടക്കാന്‍ കഴിയാതെ ദീപിക പറയുന്നു.

വളരെ ലൂസ് ആയിട്ടുള്ള ഒരു പാന്റ് ആണ് രണ്‍വീര്‍ ധരിച്ചിരുന്നത്. എന്തോ വിചിത്രമായ ഒരു സ്റ്റൈപ്പിടുന്നതിനിടയില്‍ പാന്റ് കീറി. ആ സമയം ബാഗിലുണ്ടായിരുന്ന സൂചിയും നൂലുമെടുത്ത് താന്‍ രണ്‍വീറിന്റെ പാന്റ് തയിച്ച് നല്‍കിയെന്നും ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം ദീപിക പറഞ്ഞത്.

കഥ വിശ്വസിക്കാന്‍ പാടുപെട്ട അവതാരകന്‍ കപിലിന് സംഭവത്തിന്റെ ഒരു ചിത്രം കൂടി ദീപിക കാണിച്ചുകൊടുത്തു. ചിത്രത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മാറിയിരുന്നു പാന്റ് തയിക്കുന്ന ദീപികയെയും രണ്‍വീറിനെയുമാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News