ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് വര്‍ധിച്ചു; നടി ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രാര്‍ത്ഥനകളോടെ ആരാധകര്‍
ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചതോടെയാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ ഹൃദയമിടിപ്പില്‍ വന്‍ വര്‍ധനവ് ഉണ്ടായത്.
തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. അതേസമയം ഗുരുതരമല്ല എന്നാണ് സൂചന. താരം പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും തിരിച്ച് ഷൂട്ടിങ്ങില്‍ പ്രവേശിച്ചുവെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പുതിയ ചിത്രം പ്രൊജക്ട് കെ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് താരത്തിന് ആരോഗ്യ പ്രശ്‌നം ഉണ്ടായത്.പ്രഭാസ്, അമിതാഭ് ബച്ചന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതേസമയം നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍, രണ്‍വീര്‍ സിങ് ചിത്രം സര്‍ക്കസ് എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.
ഗെഹരിയാന്‍ എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം. ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളായ ദീപികയ്ക്ക് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്.
താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത എത്തിയതോടെ താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍.