ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്; ക്ഷമ ചോദിച്ച് അജു വര്‍ഗീസ്, സംഭവമിങ്ങനെ
ലൗ ആക്ഷന്‍ ഡ്രാമ എന്ന ഹിറ്റ് സിനിമയുടെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ധ്യാന്‍ ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രം കൂടിയാണ് പ്രകാശന്‍ പറക്കട്ടെ.അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഹിറ്റ് കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൊട്ടിച്ചിരി പടര്‍ത്തുന്ന ട്രെയിലര്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനിടയില്‍ ഒരു യൂട്യൂബ് ചാനലിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ നിര്‍മ്മാതാവായ അജു വര്‍ഗീസ് പറഞ്ഞ ഒരു പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പുതുമുഖ സംവിധായകര്‍ക്ക് വേതനം നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അജുവിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ വിഷയത്തില്‍ വിശദീകരണം നല്‍കി രംഗത്ത് വന്നിരിക്കുകയാണ് അജു വര്‍ഗീസ്. മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് അജു ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയ അടക്കമാണ് അജുവിന്റെ കുറിപ്പ്. അജു വര്‍ഗീസിന്റെ കുറിപ്പിങ്ങനെ:
പ്രകാശന്‍ പരക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റര്‍വ്യൂലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു.
അതിനാല്‍ ഇന്റര്‍വ്യൂലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.
1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.
2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോള്‍, ‘മാസം ഇത്രേം ഉള്ളു’ എന്നും അല്ലേല്‍ ”മാസം ഒന്നുമില്ലെന്നോ” ആദ്യം പറയും.
ഇതില്‍ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ 2 കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി ??
Basically it was a fun talk.
Who ever felt offended, my sincere apologies