27.7 C
Kottayam
Friday, May 3, 2024

ഫോട്ടോയെടുത്തവന്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാന്‍..! വിവാദ ഫോട്ടോഷൂട്ടിനെ കുറിച്ച് ദീപ നിഷാന്ത്

Must read

ക്ഷേത്രത്തിന്റെ അതേ മാതൃകയിലുള്ള പശ്ചാത്തലത്തിലുള്ള ഒരു ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിന്നു. ഫോട്ടോ ഷൂട്ടിനെതിരെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതിനിടയില്‍ വല്ലാത്തൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

ചിത്രങ്ങള്‍ക്കതിരെ പോലീസിന് പരാതി നല്‍കിയെന്നും ചിലര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വലതുപക്ഷ/ബി.ജെ.പി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ എന്നാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടയുള്ള ചിത്രങ്ങള്‍ ദീപ നിഷാന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണര്‍ന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താല്‍ രാഷ്ട്രീയം പറയാനില്ലാത്തവര്‍ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണര്‍ത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണര്‍ന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയില്‍ കൊണ്ടിടാനുള്ള പരിപാടിയില്‍ വീണു പോവരുത്. ഫോട്ടോയെടുത്തവന്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week