വാക്സിന്‍ കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നില്ല, വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ലെന്ന് നടന്‍ നന്ദമൂരി ബാലകൃഷ്ണന്‍
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടുപിടിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ നന്ദമൂരി ബാലകൃഷ്ണ. പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് താരത്തിന്റെ പരാമര്‍ശം. കൊറോണ വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്നില്ല. കൊവിഡ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് തെറ്റായി ചിലര്‍ ഉപദേശം നല്‍കുന്നു. എന്നാല്‍ ഈ സമയത്ത് രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കുക. എല്ലാ ദിവസവും രണ്ടു നേരവും ഗാര്‍ഗിള്‍ ചെയ്യുക. നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, രോഗത്തെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക- നന്ദമൂരി പറയുന്നു.
താനൊരു ദൈവ വിശ്വസിയാണെന്നും വേദമന്ത്രങ്ങള്‍ ഉരുവിടാറുണ്ടെന്നും ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു. എന്നെ സംബന്ധിച്ച് മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഈശ്വരന്‍ എന്തിനെയും നേരിടാനുള്ള കരുത്ത് മനസ്സിന് നല്‍കുന്നു- താരം വ്യക്തമാക്കി.