തിരുവനന്തപുരത്ത് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു,മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ ആളുടെ മൃതദേഹത്തില്‍ കാനുലയും

തിരുവനന്തപുരം:ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം വര്‍ക്കല സ്വദേശി ഷൈജു(42) ആണെന്ന് പോലീസ് പറഞ്ഞു.ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.സംഘര്‍ഷത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്.

ശ്രീകാര്യം ജംഗ്ഷനിലെ മൂന്നുനില കെട്ടിടത്തിന്റെ പിന്നാിലാണ് മൃതദേഹം തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.രാവിലെ എട്ടുമണിയോടെ കട തുറക്കാനെത്തിയ ജീവനക്കാരാണ് പോലീസില്‍ വിവരമണറിയിച്ചത്.വര്‍ക്കലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്നും കാണാതാവുകയായിരുന്നു.

ശരീരത്തില്‍ അടിയേറ്റ പാടുകളും രക്തക്കറയുമുണ്ട്.കുത്തിവെയ്പ്പിന് ഉപയോഗിയ്ക്കുന്ന കാനുല കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തിയ ശേഷമേ മരണ കാരണത്തില്‍ വ്യക്തത ഉണ്ടാകൂവെന്നും പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News