ജോസ് കെ മാണിഎം.പിയുടെ മകളുടെ മനസമ്മതം പാലായില്‍ നടന്നു
കോട്ടയം ജോസ് കെ മാണി എം.പിയുടെ മകളുടെ മനസമ്മത ചടങ്ങ് പാലായില്‍ നടന്നു. കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.പ്ലാക്കാട്ട് തോമസിന്റെയും ഗീതയുടെയും മകനായ കുര്യനാണ് കെ.എം.മാണിയുടെ ചെറുമകളെ വിവാഹം ചെയ്യുന്നത്.
കെ.എം മാണി മരിച്ചതിന് തൊട്ടുപിന്നാലെ ഉറപ്പിയ്ക്കല്‍ ചടങ്ങ് നടത്തിയതിനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ അടക്കമുള്ളവര്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.ചടങ്ങുകള്‍ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.മകളുടെ മനസമ്മത ചടങ്ങു നടക്കുന്നതിനാല്‍ കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയതര്‍ക്കങ്ങള്‍ പരിഹരിയ്ക്കുന്നതിന് കോണ്‍ഗ്രസ് ജോസ് കെ മാണിയ്ക്ക് കൂടുതല്‍ സമയം നല്‍കിയിരുന്നു.