തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വനംവകുപ്പില്‍ ഡ്രൈവറായി വിരമിച്ച വിന്‍സെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇദ്ദേഹത്തിന്റെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അസുഖങ്ങളെ തുടര്‍ന്ന് വിന്‍സെന്റ് വിഷമത്തിലായിരുന്നു. ഇതാകാം ജീവനൊടുക്കാനുള്ള കാരണമെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News