യുഎഇയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കേരളത്തിലെത്തിച്ചു

കരിപ്പൂര്‍: യുഎഇയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കേരളത്തിലെത്തിച്ചു. കാര്‍ഗോ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.40നാണ് മൃതദേഹങ്ങളുമായി ഫ്‌ളൈ ദുബായ് വിമാനം കരിപ്പൂരിലെത്തിയത്.

കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഡേവിഡ് ഷാനി, തൃശൂര്‍ ചിറനെല്ലൂര്‍ അയമുക്ക് വേലായുധന്റെ മകന്‍ സത്യന്‍, പത്തനംതിട്ട നവിപുരം മസ്തി കോട്ടേജില്‍ കോശി മത്തായി, കൊല്ലം പുളിച്ചിറ നടവിലക്കര ജോണ്‍ ജോണ്‍സണ്‍, പത്തനംതിട്ട നിരണം കോട്ടൂര്‍ സ്വദേശി സിജോ ജോയി, ദക്ഷിണ ഗോവ ജില്ലക്കാരനായ ഡിസൂസ ഹന്റെിക്ക്, തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി ശ്രീനിവാസന്‍ മുത്തുകറപ്പന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. ഉച്ചക്ക് 3.30 ഓടെയാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയത്.

എയര്‍പോര്‍ട്ട് ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന വൈകിയതായി പരാതിയുണ്ട്. 11 വയസ്സുകാരനായ ഡേവിഡിന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ലോക്ഡൗണ്‍ കാരണമാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ കഴിയാതിരുന്നത്. ഗോവ, തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ കരിപ്പൂരില്‍നിന്ന് ആംബുലന്‍സിലാണ് സ്വദേശത്തേക്ക് കൊണ്ടുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News