27.1 C
Kottayam
Saturday, May 4, 2024

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ആഹ്വാനം; ഡി.സി.സി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Must read

ആലപ്പുഴ: ആലപ്പുഴ ഡിസിസി അംഗം മഠത്തില്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് കൃഷ്ണപുരം ഡിവിഷനില്‍ നിന്ന് മത്സരിച്ച കെ.പി ശ്രീകുമറിനെയും വള്ളികുന്നം പഞ്ചായത്തിലേക്ക് മത്സരിച്ച വിജയന്‍ പിള്ള എന്നിവരെ കാലുവാരി തോല്‍പിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ഇരുവര്‍ക്കുമെതിരെയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വോട്ട് ചെയ്ത് ജയിപ്പിക്കണമെന്ന മഠത്തില്‍ ഷുക്കൂറിന്റെ ഓഡിയോ ക്ലിപ് അടക്കം പുറത്ത് വന്നിരുന്നു. ഈ തെളിവിന്റെയും ഷുക്കൂറിനെതിരെ ലഭിച്ച പരാതികളുടെയും അടിസ്ഥാത്തിലാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week