KeralaNews

രണ്ടാനച്ഛനെ വിവാഹം ചെയ്യാന്‍ മകള്‍ 38 കാരിയായ അമ്മയെ കൊലപ്പെടുത്തി; അറസ്റ്റ്

ബംഗളുരു: 38കാരിയുടെ കൊലപാതകത്തില്‍ 21കാരിയായ മകള്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 38കാരിയായ അര്‍ച്ചന റെഡ്ഡിയെ മകള്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ യുവിക റെഡ്ഡി രണ്ടാനച്ഛന്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ച്ചനയുടെ രണ്ടാം ഭര്‍ത്താവ് നവീന്‍ കുമാറും സുഹൃത്തും ചേര്‍ന്നാണ് അവരെ കൊലപ്പെടുത്തിയത്.

ഇന്നോവ കാറില്‍ വരുമ്പോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അര്‍ച്ചനയും നവീനും കുറച്ച് കാലങ്ങളായി അകന്ന് കഴിയുകയാണ്. എന്നാല്‍ മകള്‍ യുവിക രണ്ടാനച്ഛന് ഒപ്പമാണ് താമസിക്കുന്നത്. ഇവരുടെ ബന്ധത്തെ അര്‍ച്ചന എതിര്‍ത്തു. എന്നാല്‍ അര്‍ച്ചനയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താനായിരുന്നു നവീന്റെ പദ്ധതി എന്ന് പോലീസ് പറയുന്നു. നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും നവീനും യുവികയും ആര്‍ഭാടത്തോടെയാണ് ജീവിച്ചത്. 33 വയസ്സുകാരനായ നവീന്‍ ജിം ട്രെയിനറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button