ലുഡോ ഗെയിമില്‍ പരാജയപ്പെടുത്തി; അച്ഛനെതിരെ പരാതിയുമായി മകള്‍ കോടതിയില്‍

ഭോപ്പാല്‍: ലുഡോ ഗെയിമില്‍ അച്ഛന്‍ കളളക്കളി നടത്തിയെന്ന പരാതിയുമായി 24 കാരി കോടതിയില്‍. ഭോപ്പാലിലെ കുടുംബകോടതിയിലാണ് വിചിത്ര സംഭവം നടന്നത്. അതേസമയം, യുവതിയ്ക്കായി ഇതുവരെ നാലു കൗണ്‍സിലിംഗാണ് നടത്തിയതെന്ന് കുടുംബകോടതി കൗണ്‍സിലര്‍ സരിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇപ്പോള്‍ യുവതിയുടെ നിലപാടില്‍ മാറ്റമുണ്ടെന്നും കൗണ്‍സിലര്‍ അറിയിച്ചു. തനിക്ക് വേണ്ടി അച്ഛന്‍ ഗെയിമില്‍ തോറ്റുതരുമെന്നാണ് കരുതിയത്. എന്നാല്‍ ഗെയിമില്‍ അദ്ദേഹം തന്നെ പരാജയപ്പെടുത്തിയപ്പോള്‍ യുവതിക്ക് ഇത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും, അച്ഛനോടുളള ബഹുമാനം നഷ്ടമായിയെന്നും കൗണ്‍സിലര്‍ പറഞ്ഞു.

ഗെയിം കളിക്കുന്നതില്‍ അച്ഛന്‍ നടത്തിയ കള്ളക്കളി തന്നെ തളര്‍ത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. തനിക്ക് അച്ചനെ നല്ല വിശ്വാസമായിരുന്നു. ആ വിശ്വാസമാണ് ഗെയിമിലൂടെ നഷ്ടപ്പെട്ടതെന്നും യുവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News