KeralaNews

ഭാഗ്യലക്ഷ്മിയെ പൂട്ടാൻ പോലീസ് ഉടൻ ,പൊട്ടിക്കരഞ്ഞ് ദിയ സന കണ്ണ് നിറഞ്ഞ് ഭാഗ്യലക്ഷി

അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് വീട്ടില്‍ കയറി ആക്രമിച്ച് കരിയോയില്‍ ഒഴിച്ചെന്ന വിജയ് പി നായരുടെ പരാതിയിന്‍മേൽ പോലീസ് കേസെടുത്തിരുന്നു.മൊബൈലും ലാപ് ടോപ്പും കൂടി മോഷ്ടിച്ചെന്നും പരാതി വന്നതോടെ കഥയും വകുപ്പും മാറി.ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിന്റെ എഫ്‌ഐആറില്‍ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത് എന്നാണ് അറിയുന്നത്. നിയമം ലാഘിക്കുന്നവരെ നിയമത്തിന്റെ വഴിയിലുടെ നേരിട്ടുന്നതിന് പകരം കൈയേറ്റം ചെയ്തിട്ടും പോലീസ് നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം ഉന്നതതലങ്ങളില്‍ സജീവമാണ്. ഭാഗ്യലക്ഷ്മി ഒരാളെ കരിഓയില്‍ ഒഴിക്കുന്ന രാഗം ടിവിയില്‍ വന്നതോടെ സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു.

അതേസമയം ഇന്നലെ പാതിരാത്രി 10 മണി മുതല്‍ 11 മണിവരെ ട്വന്റി ഫോര്‍ ചാനലില്‍ നടത്തിയ ലൈവ് ചര്‍ച്ചയില്‍ ദിയ സന ഈ വിഷയത്തില്‍ പൊട്ടിക്കരഞ്ഞു. നിങ്ങള്‍ക്കെതിരെ വീട് ആക്രമിച്ചതിന് കേസ് കൊടുക്കുമെന്ന് വിജയ് പി നായര്‍ പറഞ്ഞതായി അവതാരകനായ അരുണിന്റെ കമന്റ് കേട്ടതോടെയാണ് ദിയ സന വീങ്ങിപ്പൊട്ടിയത്. എടുക്കട്ടെ. കേസെടുത്താല്‍ ധൈര്യ പൂര്‍വം ജയിലില്‍ കിടക്കും. അതിലും ഒരു അഭിമാനമുണ്ടല്ലോ. വീഡിയോക്ക് മുമ്പ് അയാളാണ് ആക്രമിച്ചത്. ഞങ്ങള്‍ ആരോടെല്ലാം പരാതി പറഞ്ഞു. എന്നിട്ടും… ദിയയുടെ ശബ്ദം ഇടറിയപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭാഗ്യ ലക്ഷ്മിയുടേയും ശ്രീലക്ഷ്മി അറയ്ക്കലിന്റേയും കണ്ണു നിറഞ്ഞു.

അവര്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. വിജയിന്റെ പരാതിയിന്‍മേല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് മൂവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. അതിക്രമിച്ചു കടന്ന ഇരുവരും മര്‍ദ്ദിച്ചെന്ന് വിജയ് പി. നായര്‍ പരാതിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. അതിക്രമിച്ചു കടന്ന ഇരുവരും മര്‍ദ്ദിച്ചെന്ന് വിജയ് പി. നായര്‍ പരാതി നല്‍കി. വീടു കയറി അക്രമിച്ചു, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നും പരാതിയില്‍ പറയുന്നു. ദേഹോദ്രപമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ചുമത്തും.

ശനിയാഴ്ചയാണു സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാര്‍ശം നടത്തിയ വിജയ് പി.നായരെ ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി സംഘം നേരിട്ടത്. ഫെയ്‌സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

ഭാഗ്യലക്ഷമിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാദമായ യൂട്യൂബ് വീഡിയോകള്‍ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ് പി നായരുടെ മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും സംഘം കൊണ്ടു പോകുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിന്റെ എഫ്‌ഐആറില്‍ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത്. ഭാഗ്യലക്ഷ്മിയും കണ്ടാലറിയുന്ന രണ്ട് പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയത് എന്നാണ് എഫ്‌ഐആറിലുള്ളത്. ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് ഭാഗ്യലക്ഷമിക്കൊപ്പം ഉണ്ടായിരുന്നത്.

അതേസമയം ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും സൈബര്‍ പൊലീസോ ലോക്കല്‍ പൊലീസോ കേസ് എടുത്തില്ല. ഇന്നലെ വിജയ് പി നായരെ കണ്ട ശേഷം ഭാഗ്യലക്ഷമിയും സംഘവും കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയിരുന്നു.

ഇവിടെ നിന്നും ഇവരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് വിട്ടു. മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരുടെ മൊബൈലും ലാപ്പ്‌ടോപ്പും അവിടെ ഏല്‍പിക്കാന്‍ തുനിഞ്ഞെങ്കിലും ഇവര്‍ അതിക്രമിച്ചു കടന്ന് എടുത്തു സാധനങ്ങളായതിനാല്‍ അതു സ്വീകരിക്കാനാവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായര്‍ക്കെതിരെ പരാതി നല്‍കി. ഈ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker