KeralaNews

കോണ്‍സുല്‍ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരില്‍ യു.എ.ഇ.യില്‍നിന്ന് എത്തിച്ചത് 17,000 കിലോ ഈന്തപ്പഴം ; സ്വര്‍ണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴം ; അന്വേഷണം കസ്റ്റംസിന്

തിരുവനന്തപുരം: യുഎഇ കോൺസലേറ്റിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവുമധികം പാഴ്സലുകൾ വന്നത് ഈന്തപ്പഴമെന്ന് കണ്ടെത്തൽ. കോൺസുൽ ജനറലിന്റെ വ്യക്തിപരമായ ആവശ്യത്തിന് എന്ന പേരിൽ 17,000 കിലോ ഈന്തപ്പഴം എത്തിയതായാണ് വ്യക്തമായിരിയ്ക്കുന്നത്. മൂന്നര വർഷത്തിനിടെ ഒരാളുടെയോ കൊൺസലേറ്റിന്റെയോ ആവശ്യത്തിന് ഇത്രയധികം ഈന്തപ്പഴം കൊണ്ടുവന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരിത്തൽ.

വന്നത് ഈന്തപ്പഴം തന്നെയാണോ എന്നതാണ് സംശയം. കാരണം തിരുവനന്തപുരം വിമാനാവളത്തിൽ സ്വർണം പിടികൂടിയ നയതന്ത്ര ബാഗിലും ഈന്തപ്പഴം ഉണ്ടായിരുന്നു. ഈന്തപ്പഴം മാത്രമല്ല. ഭക്ഷ്യവസ്ഥുകൾ, സാനിറ്ററി ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിയയെല്ലാം വ്യക്തിപരമായ ആവശ്യത്തിന് എന്ന പേരിൽ യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ട് ഇവയെക്കുറിച്ചെല്ലാം അന്വേഷിയ്ക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിൽ കൂടി നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിദേശത്തുനിന്നും സാധനങ്ങൾ എത്തിയ്ക്കുന്നതിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. വലിയ അളവിൽ സാധനങ്ങൾ വന്നാൽ ഇത് വാണിജ്യ ആവശ്യത്തിനായി എന്ന് കണക്കാക്കും. അപ്പോൾ വിലയുടെ 38.5 ശതാമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടിവരും. ഇത്രയും നികുതി അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ പാാഴ്സലുകൾ പിടിച്ചുവയ്ക്കുകയാണ് പതിവ്. സ്വന്തം ആവശ്യത്തിന് എന്ന പേരിൽ കൊണ്ടുവന്ന വസ്തുക്കൾ പുറത്തുനൽകാനും പാടില്ല അതിനാൽ ഇക്കാര്യങ്ങളിലെല്ലാം കസ്റ്റംസ് പരിശൊധന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button