രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് എൻഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുർമു

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് എൻഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുർമു. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷത്തിൻ്റെ സംയുക്തസ്ഥാനാര്‍ത്ഥിയേക്കാൾ മൂന്നിരട്ടിയോളം അധികം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി കഴിഞ്ഞു. വൈകിട്ട് നാലരയ്ക്കുള്ള കണക്ക് അനുസരിച്ചത് പാര്‍ലമെൻ്റിലെ 540 എംപിമാരുടെ പിന്തുണ ദ്രൗപദി മുര്‍മുവിന് ലഭിച്ചു.  പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിൻഹയെ പിന്തുണച്ചത് 208 പേരാണ്. 

പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. വൈകിട്ട് ആറു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും. 

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലത്തിലേക്ക് ഇപ്പോൾ വോട്ടെടുപ്പ് നീങ്ങുന്നതും.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News