NationalNews

‘ദം​ഗൽ’ താരം സുഹാനി ഭട്​നാഗർ അന്തരിച്ചു

ന്യൂഡല്‍ഹി:ആമീർ ഖാൻ നായകനായി എത്തിയ ദംഗലിൽ ബാലതാരമായി എത്തി പ്രശസ്തിയാർജിച്ച അഭിനേത്രി സുഹാനി ഭട്‌നാഗർ അന്തരിച്ചു. 19-ാം വയസിലാണ് സുഹാനിയുടെ വേർപാട്. കഴിഞ്ഞ കുറച്ചുനാളുകളിലായി അസുഖ ബാധിതയായ സുഹാനി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടതെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രോഗത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തിലാകും ‌സംസ്കാര ചടങ്ങുകൾ നടക്കും.

2016ലാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗൽ റിലീസായത്. ചിത്രത്തിൽ പ്രശസ്ത ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അവതരിപ്പിച്ചത്. ആമിർ ഖാൻ അവതരിപ്പിച്ച മഹാവീർ സിങ് ഫോഗട്ടിന്റെ മകളായാണ് സുഹാനി എത്തിയത്. സുഹാനിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. സുഹാനിയുടെ ആദ്യ സിനിമ ആയിരുന്നു ദം​ഗൽ.

പിന്നീട് 2019-ൽ പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇതിനിടെ ഏതാനും ടെലിവിഷൻ പരസ്യങ്ങളിലും സുഹാനി സാന്നിധ്യമറിയിച്ചു. ദംഗലിന് പുറമെ ബാലെ ട്രൂപ്പ് എന്ന സിനിമയിലും സുഹാനി അഭിനയിച്ചിരുന്നു.

സുഹാനിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിച്ചേർന്നത്. സുഹാനിയുടെ മരണവാർത്ത കേട്ട ഞെട്ടലിലാണ് ഞങ്ങൾ. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ അനുശോചനം അറിയിക്കുകയാണ്. സുഹാനി ഇല്ലായിരുന്നെങ്കിൽ ദംഗൽ അപൂർണ്ണമായേനെ. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു നക്ഷത്രമായി നിലനിൽക്കും’ – എന്നായിരുന്നു ആമീർ ഖാൻ പ്രൊഡക്ഷൻസ് അനുശോചനം അറിയിച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

https://www.instagram.com/p/C3ckoR3IWXk/?utm_source=ig_embed&ig_rid=c89f7573-9c00-4bec-94f6-450560367a1f
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker