24.3 C
Kottayam
Saturday, June 6, 2026

പോളിന് അന്ത്യാഞ്ജലി,കണ്ണീരോടെ വിട നല്‍കി വയനാട്;കര്‍ഷകരോഷം ആളിക്കത്തുന്നു

Must read

പുല്‍പ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പുൽപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പാക്കത്ത് സ്വവസതിയിൽ പൊതുദർശനത്തിനുവെച്ച ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ.

അതിവൈകാരിക നിമിഷങ്ങൾക്കാണ് പാക്കത്തെ പോളിന്റെ വീട് സാക്ഷ്യം വഹിച്ചത്. മൃതദേഹത്തിനരികെ ഉറ്റവർ വിങ്ങിപ്പൊട്ടുമ്പോൾ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ചേർന്നു നിൽക്കാനെ കൂടി നിന്നവർക്കായുള്ളൂ.

പോളിന്റെ മരണത്തോടെ വയനാട് വൻതോതിൽ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരാഴ്ചക്കിടെ രണ്ടുപേരുടെ ജീവനുകളാണ് വന്യമൃഗ ആക്രമണത്തിൽ വയനാട്ടിൽ പൊലിയുന്നത്. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുകയായിരുന്നു. തുടർന്ന് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട സുരക്ഷയും മറ്റും ഉറപ്പുനൽകിയതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ഏറെ നേരം ആംബുലൻസിൽ നിന്ന് പുറത്തിറക്കാതെ കുടുംബക്കാരും ജനങ്ങളും പ്രതിഷേധിച്ചു. തുടർന്ന് എ.ഡി.എം. സ്ഥലത്തെത്തി സർക്കാരിന്റെ തീരുമാനങ്ങൾ അറിയിച്ചതിനു പിന്നാലെയാണ് മൃതദേഹം പൊതുദർശനത്തിനായി വീട്ടിൽ വെച്ചത്. പോളിന്റെ കുടുംബത്തിന് ധനസഹായമായി പത്തുലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. ആവശ്യമായ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week