25.3 C
Kottayam
Wednesday, June 17, 2026

‘ധര്‍മജന്‍ പിണറായിക്കെതിരെ മല്‍സരിക്കട്ടെ; സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ്

Must read

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നടന്‍ ധര്‍മ്മജന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ബാലുശേരിയില്‍ താരം മത്സരിക്കുമെന്ന സാധ്യതകളാണ് പുറത്തുവരുന്നത്. അതിനിടെ ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെ വിമര്‍ശിച്ചിരിക്കുകയാണ് ദളിത് കോണ്‍ഗ്രസ്. സംവരണസീറ്റില്‍ സെലിബ്രിറ്റികളെ കൊണ്ടുവരരുതെന്നാണ് അവരുടെ വാദം. പിണറായി വിജയനെതിരെ ധര്‍മ്മജന്‍ ധര്‍മ്മടത്ത് മല്‍സരിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അത്തോളിയിലെ ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബാലുശേരിയില്‍ ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. സാധ്യത തള്ളികളയാനാകില്ലെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും ജില്ലാ നേതൃത്വവും വ്യക്തമാക്കി. അതിനു പിന്നാലെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ധര്‍മജനും വ്യക്തമാക്കുകയായിരുന്നു. എവിടെ വേണമെങ്കിലും മല്‍സരിക്കാന്‍ തയ്യാറാണെന്നാണ് താരം പറഞ്ഞത്.

ധര്‍മ്മജന്റെ ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് ദളിത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ധര്‍മ്മജന് ബാലുശേരിയില്‍ തന്നെ മല്‍സരിക്കണമെന്നില്ലാത്തതിനാല്‍ സംവരണ മണ്ഡലമായ ബാലുശേരി ദളിത് കോണ്‍ഗ്രസിന് നല്‍കണം. ഒപ്പം പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണം. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി; ശരീരം മുഴുവൻ ഭയങ്കര വേദനയാണ്; സഹിക്കാൻ കഴിയാത്ത വേദനങ്ങൾക്കിടയിലും തളരാതെ രേണു സുധി; പ്രാർത്ഥനയോടെ ആരാധകര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവവും ലക്ഷക്കണക്കിന് ആളുകൾക്ക് സുപരിചിതയുമായ വ്യക്തിയാണ് പ്രിയ താരം രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് നിരവധി ആശങ്കാജനകമായ ഊഹാപോഹങ്ങൾ...

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും...

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

Popular this week