ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് ചേർന്ന് നീങ്ങുന്നതിനെ തുടർന്ന് ചെന്നൈ നഗരത്തിൽ കനത്ത മഴയും വെള്ളക്കെട്ടും. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേന്ദ്ര കാലാവസ്ഥാ വകുപ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ റെഡ് അലർട്ട് ്പ്രഖ്യാപിച്ചു.
ഇതിൽ ചെന്നൈ നഗരത്തിൽ കാറ്റ് ശക്തമായി വീശിയടിച്ചു. ചെന്നൈയിൽ കരതൊടില്ലെങ്കിലും വലിയ നാശമാണ് കാറ്റ് വരുത്തിവച്ചതെന്നാണ് വിവരം. വ്യാസാർപാടിയിൽ കനത്ത മഴയും കാറ്റുമുണ്ടായതോടെ റെയി പാളത്തിൽ വെള്ളം കയറി. ഇതുവഴിയുള്ള വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ പൂർണമായും റദ്ദാക്കി.
ചൊവ്വാഴ്ചയോടെ വടക്കൻ തമിഴ്നാടിനും ആന്ധ്രയിലെ നെല്ലൂരിനുമിടയിൽ മിഷോംഗ് കരതൊടുമെന്നാണ് സൂചന. നിലവിൽ തെക്ക് പടിഞ്ഞാറൻ അറബിക്കടലിലാണ് മിഷോംഗിന്റെ സ്ഥാനം. വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് ചുഴലിക്കാറ്റ് കാരണമാകും. 80-90 കിലോമീറ്റർ വരെയും പരമാവധി 100 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശിയേക്കാമെന്നാണ് സൂചന.
ഇതിനിടെ മിഷോംഗ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള 35 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
നരസാപൂർ-കോട്ടയം (07119, ഞായർ), കോട്ടയം-നരസാപൂർ (07120, തിങ്കൾ), സെക്കന്തരാബാദ്-കൊല്ലം (07129, ബുധൻ), കൊല്ലം-സെക്കന്തരാബാദ് (07130, ഞായർ),ഗോരഖ്പൂർ-കൊച്ചുവേളി (12511, ചൊവ്വ),കൊച്ചുവേളി-ഗോരഖ്പൂർ (12512, ബുധൻ),തിരുവനന്തപുരം-ന്യൂഡൽഹി (12625, ഞായർ),തിരുവനന്തപുരം-ന്യൂഡൽഹി (12625, തിങ്കൾ),ന്യൂഡൽഹി-തിരുവനന്തപുരം (12626, ബുധൻ),നാഗർകോവിൽ-ഷാലിമാർ (12659, ഞായർ),ഷാലിമാർ-നാഗർകോവിൽ(12660, ബുധൻ),ധൻബാദ്-ആലപ്പുഴ (13351, ഞായർ),ധൻബാദ്-ആലപ്പുഴ (13351, തിങ്കൾ),ആലപ്പുഴ-ധൻബാദ് (13352, ബുധൻ),ആലപ്പുഴ-ധൻബാദ് (13352, വ്യാഴം), സെക്കന്തരാബാദ്-തിരുവനന്തപുരം (17230,
ഞായർ),സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കൾ),സെക്കന്തരാബാദ്- തിരുവനന്തപുരം (17230, ചൊവ്വ),തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധൻ),തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം),ടാറ്റ-എറണാകുളം (18189, ഞായർ), എറണാകുളം-ടാറ്റ (18190, ചൊവ്വ), കന്യാകുമാരി-ദിബ്രുഗഡ് (22503,
ബുധൻ), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം), എറണാകുളം-പട്ന (22643, തിങ്കൾ), പട്ന-എറണാകുളം (22644, വ്യാഴം), കൊച്ചുവേളി-കോർബ (22648, തിങ്കൾ),കോർബ-കൊച്ചുവേളി (22647, ബുധൻ), പട്ന-എറണാകുളം (22670, ചൊവ്വ),ബിലാസ്പൂർ-എറണാകുളം (22815, തിങ്കൾ),എറണാകുളം-ബിലാസ്പൂർ (22816, ബുധൻ),ഹാതിയ-എറണാകുളം (22837, തിങ്കൾ),എറണാകുളം-ഹാതിയ (22838, ബുധൻ).