24 C
Kottayam
Thursday, June 4, 2026

രാജ്യത്ത് സൈബര്‍ സുരക്ഷ നയം ഭേദഗതി ചെയ്യും; പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കി. വ്യക്തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവില്‍ വരിക.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു നിയമത്തിന്റെ അഭാവം ഇന്ത്യയ്ക്കുണ്ട്. 2013 ലെ സൈബര്‍ സുരക്ഷാ നയത്തിന് ഒരു നിയമത്തിന്റെ അവഗാഹത ഇല്ല. ഒരു നയത്തേക്കാള്‍ ആധികാരികത ഇല്ലാത്തതിനാല്‍ തന്നെ ഇപ്പോഴും കേവലം മാര്‍ഗനിര്‍ദേശ സമാനം മാത്രമാണിവ. സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്താണെന്നും എന്തല്ലെന്നും നിര്‍വചിക്കുന്നതായിരുന്നില്ല അത്. ഈ ന്യൂനതകള്‍ എല്ലം സമഗ്രമായി പരിഹരിക്കുന്നതാകും പുതിയ നയം.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററുടെ ഓഫീസ്, നോഡല്‍ അതോറിറ്റി എന്നീ എജന്‍സികളാണ് വിദഗ്ധരില്‍ നിന്നും മന്ത്രാലയങ്ങളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചത്. നിയമ മന്ത്രാലയം കഴിഞ്ഞ ദിവസം ചില ഭേദഗതികളോടെ ഇവ അംഗീകരിച്ചു. ഇതോടെ നയം ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടത്തുന്നത്.

നയം വിജ്ഞാപനം ചെയ്യുന്നതിന് മുന്നോടിയായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ്വര്‍ക്ക് സിസ്റ്റം ‘ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിന്’ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിദേശ ടാര്‍ഗറ്റുകളുടെ ആഗോള ഡാറ്റാബേസിലേയ്ക്ക് വിവര ചോര്‍ച്ച നടത്തുന്ന പഴുതുകള്‍ ഉണ്ടെങ്കില്‍ പുതിയ നയം വരും മുന്‍പേ അടയ്ക്കുകയാണ് ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week