24.1 C
Kottayam
Monday, November 25, 2024

വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് നിർമ്മിച്ച് എറണാകുളം സ്വദേശിയിൽ നിന്നും 42 ലക്ഷം രൂപ തട്ടി,12 ദിവസം യു.പിയിൽ തങ്ങി പ്രതികളെ പൊക്കി കേരള പോലീസ്

Must read

കൊച്ചി: വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് നിർമ്മിച്ച് എറണാകുളം സ്വദേശിയിൽ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് യു പി സ്വദേശികളെ കൊച്ചി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

 ഉത്തർപ്രദേശ് സ്വദേശികളായ വിപിൻ കുമാർ മിശ്ര (22), ധീരജ് കുമാർ (35) ഉമ്മത്ത് അലി (26), സാക്ഷി മൗലി രാജ് (27) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. എറണാകുളം സ്വദേശിയും പ്രമുഖ ബിൽഡിങ്ങ് കമ്പനിയുടെ ചീഫ് ഫിനാഷ്യൽ ഓഫീസറാണ് പരാതി നൽകിയത്.

കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതികൾ വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി അതിൽ നിന്നും പരാതിക്കാരന് മെസേജ് അയച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി. 

ആധാർ ഡിജിറ്റൽ സേവാ കേന്ദ്രം നടത്തുന്ന വിപിൻ തൻ്റെ കടയിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന സാധാരണക്കാരയ ആളുകളെ കമ്മീഷൻ വാഗ്ദാനം ചെയ്ത് അവരുടെ അക്കൗണ്ടിലെ ഫോൺ നമ്പരും വിവരങ്ങളും മാറുകയും തുടർന്ന് എടിഎം കാർഡ് കൈക്കലാക്കിയുമാണ് തട്ടിപ്പ് നടത്തുന്നത്.  

അങ്ങനെ ലഭിക്കുന്ന അക്കൗണ്ടിലേക്ക് ആണ് സംഘം തട്ടിപ്പ് പണം മാറ്റുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിലെ എടിഎം വഴി പണം വഴി പിൻവലിച്ചെടുക്കുന്നതാണ് പ്രതികളുടെ രീതി. അങ്ങനെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു പ്രതികൾ.

2023 ജൂൺ ഒന്നാം തീയതി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുപയോഗിക്കുന്ന മൊബൈൽ നമ്പരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിൻ്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.  

ഉത്തർ പ്രദേശിലെ ഗൊരഖ്പൂർ, ഖുഷി നഗർ എന്നിവടങ്ങളിൽ നിന്നാണ് പണം പിൻവലിക്കുന്നതെങ്കിലും ഫോൺ നമ്പരുകളുടെ ലൊക്കേഷനുകൾ പ്രധാനമായും ബഹറായിച്ച്, സാന്ത കബീർ എന്നീ ജില്ലകളിലാണെന്ന് വ്യക്തമായി. തുടർന്ന് ഈ ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

ഇൻസ്പെക്ടർ തോമസ് കെ ജെ യുടെ നേതൃത്വത്തിൽ പൊലീസുകാരായ ശ്യാം കുമാർ, അരുൺ ആർ. അജിത്ത് രാജ്, നിഖിൽ ജോർജ്, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം 12 ദിവസത്തോളം ഉത്തർപ്രദേശിൽ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടാനായത്. 

പിടികൂടിയ പ്രതികളിൽ സാക്ഷി മൗലി രാജിനെതിരെ ഉത്തർ പ്രദേശിലെ മഹൂലി പോലിസ് സ്റ്റേഷനിൽ 3 സൈബർ കേസുണ്ട്. മറ്റൊരു പ്രതിയായ ഉമ്മത്ത് അലിക്കെതിരെ ബലാത്സംഗ കേസും,മോഷണ കേസുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച്...

പാലക്കാട്ട് എൽ.ഡി.എഫിന് വോട്ട് കൂടി, ബി.ജെ.പിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രി

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ...

നടതുറന്ന് 9 നാൾ ; ശബരിമലയിൽ റെക്കോർഡ് വരുമാനം തീർത്ഥാടകരുടെ എണ്ണവും കുത്തനെ ഉയർന്നു

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.