28.4 C
Kottayam
Saturday, June 6, 2026

വെട്ടിയിട്ട വാഴത്തണ്ട് പോലെ… മാണിക്യാ.. കഞ്ഞി എടുക്കട്ടെ,മരയ്ക്കാറിനെതിരെ സൈബർ ആക്രമണം

Must read

കൊച്ചി:പ്രീ ബുക്കിംഗിലും തിയറ്റർ കളക്ഷൻ കുതിപ്പ് നടത്തി മുന്നേറുന്ന മോഹൻലാൽ ചിത്രം മരയ്ക്കാറിനെതിരെ കനത്ത സൈബർ ആക്രമണം.മോഹൻ നായകനായ
ഒടിയനു സമാനമായ ആക്രമണമാണ് മരക്കാർക്ക് എതിരായും സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ഒടിയനിലെ കഞ്ഞിയെടുക്കട്ടെ മാണിക്യ ഡയലോഗിനു പിന്നാലെയാണ് മരയ്ക്കാറിലെ ഒരു ചെറിയ വീഡിയോ ക്ലിപ്പിംങ് പുറത്തു വിട്ട് സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണം നടക്കുന്നത്. മലബാർ സ്ലാങ്ങിൽ മോഹൻലാൽ സഹ നടനോട് പറയുന്ന ഡയലോഗിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഇത് സിനിമയെ ട്രോളിൽ മുക്കിയിട്ടുണ്ട്.

- Advertisement -

- Advertisement -

മോഹൻലാലിനും,നിർമ്മാതാവ് ആന്റണി
പെരുമ്പാവൂരിനും,സിനിമയിലെ താരങ്ങൾക്കെല്ലാം ആവശ്യത്തിന് ട്രോൾ ലഭിക്കുന്നുണ്ട്.സംവിധാനയകൻ പ്രിയദർശന്റെ
കഴിഞ്ഞ ദിവസത്തെ അവകാശവാദങ്ങളും എല്ലാം ചേർത്തു വച്ചുള്ള ട്രോളും സജീവമാണ്.

- Advertisement -

ഒടിയനിൽ നിർണ്ണായക സീനിൽ മഞ്ജുവാര്യരുടെ കഥാപാത്രം മോഹൻലാലിന്റെ മാണിക്യനോട് കഞ്ഞിയെടുക്കട്ടെ എന്നു ചോദിക്കുന്ന ഡയലോഗായിരുന്നു അന്ന് ഹിറ്റായത്. എന്നാൽ, ഇത് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തീയറ്ററിൽ തന്നെ റിലീസ് ചെയ്ത കുഞ്ഞാലിമരയ്ക്കാറിൽ മലബാർ ഭാഷയിലെ ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ പറന്ന് കളിക്കുകയാണ്.

മികച്ച പ്രതികരണം നേടി ‘മരക്കാർ: അറബിക്കടലിന്റെ സിംഹം'(Marakkar: Arabikadalinte Simham) പ്രദർശനം തുടരുകയാണ്. മോഹൻലാലും(mohanlal) തന്റെ ബി​ഗ് ബജറ്റ് ചിത്രം കാണാൻ തിയറ്ററിലെത്തിയിരുന്നു. കൊച്ചിയിലെ സരിതാ തിയറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാൻ എത്തിയത്. ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിച്ച മോഹന്‍ലാല്‍, സിനിമ തിയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ചു.

റിലീസിന് മുന്‍പ് തന്നെ പ്രീബുക്കിംഗിലൂടെ നൂറു കോടി കടന്ന ‘മരക്കാര്‍’ അഞ്ഞൂറ് കോടിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ചെറു ചിരിയോടെ ‘മോന്‍റെ നാക്ക്‌ പൊന്നായിരിക്കട്ടെ’ എന്നായിരുന്നു മോഹൻലാൽ മറുപടി നല്‍കിയത്.പ്രത്യേക സാഹചര്യമാണ്, പ്രത്യേക സിനിമയാണ് അത് തിയറ്ററിൽ തന്നെ കാണാൻ ആ​ഗ്രഹിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഒരു മാറ്റം തന്നെ ആയിരിക്കുമോ മരക്കാർ എന്ന ചോദ്യത്തിന് ‘അതിന് സാധിക്കട്ടെ‘ എന്ന് മോഹൻലാൽ പറഞ്ഞു.

ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലായിരുന്നു ചിത്രം ഇന്ന് പുലർച്ചെ 12 മണിക്ക് പ്രദർശനം ആരംഭിച്ചത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week