KeralaNews

ഹജ്ജ് യാത്രക്കാരോട് ക്രൂരത;എയർ ഇന്ത്യ അധികമായി ഈടാക്കുന്നത് 80000 രൂപ, നടപടി ആവശ്യപ്പെട്ട് മന്ത്രി

കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ എയർ ഇന്ത്യക്കെതിരെ വിമർശനം ശക്തമാക്കുന്നു. വിമാനക്കൂലി വർധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി വി അബ്ദുറഹ്മാൻ ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു. ഈ തരത്തിലുള്ള നിരക്ക് വർധന അംഗീകരിക്കാൻ ആവില്ലെന്നും നിരക്ക് കുറയ്ക്കാൻ നടപടി എടുക്കണമെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. എയർ ഇന്ത്യയെ ജനങ്ങൾ ബഹിഷ്കരിച്ചാൽ അവർ എന്ത് ചെയ്യും. രണ്ടാം പുറപ്പെടൽ കേന്ദ്രം നൽകിയവരെ മാറ്റാൻ ഉള്ള നടപടി സ്വീകരിക്കും. എയർ ഇന്ത്യയുടെ മറുപടി അനുസരിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയ മന്ത്രി എയർഇന്ത്യയുടേത് കരിപ്പൂരിനെ തകർക്കാനുള്ള നിലപാടാണ് എന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിൽ അത് 1,65,000 രൂപ ആകുന്നു. ഇത് തീർത്ഥാടകരോട് കാണിക്കരുന്ന കടുത്ത വിവേചനമാണ്. എയർ ഇന്ത്യയടക്കം കൂട്ടുനിന്നു നടത്തുന്ന ഈ കൊള്ള തടയേണ്ടതുണ്ട്. ചുരുങ്ങിയ നിരക്കിൽ സർവീസ് നടത്താൻ തയ്യാറായ സൗദി എയർലൈൻസ് അടക്കമുള്ളവയെ തള്ളിക്കൊണ്ടാണ് എയർ ഇന്ത്യയുടെ പകൽക്കൊള്ളക്ക് അധികൃതർ കൂട്ടുനിന്നതെന്നും വി അബ്ദുറഹ്മാന്‍ പറഞ്ഞു.

പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മറ്റെല്ലാ മേഖലകളിലുമെന്നപോലെ ഹജ്ജ് സർവ്വീസിൻ്റെ കാര്യത്തിലും കാലിക്കറ്റ് എയർ പോർട്ടിനോട് കാണിക്കുന്ന കടുത്ത വിവേചനത്തിനും ക്രൂരതക്കുമെതിരെ ശക്തമായ ജനവികാരം ഉയർന്നുവരണം.കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കലിക്കറ്റിലത് 1, 65000 രൂപ ആകുന്നു. ഇത് കടുത്ത വിവേചനം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എയർ ഇന്ത്യയടക്കം കൂട്ടുനിന്നു നടത്തുന്ന ഈ കൊള്ള തടയേണ്ടതുണ്ട്. ചുരുങ്ങിയ നിരക്കിൽ സർവീസ് നടത്താൻ തയ്യാറായ സഊദി എയർലൈൻസടക്കമുള്ളവയെ തള്ളിക്കൊണ്ടാണ് എയർഇന്ത്യയുടെ പകൽ കൊള്ളക്കു അധികൃതർ കൂട്ടുനിന്നത്. കേരളത്തിൽ നിന്ന് ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് ടെണ്ടറിലെ അട്ടിമറി നടന്നതെന്ന വാർത്ത ഏറെ ഗൗരവമുള്ളതാണ്. കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാന മന്ത്രാലയ ത്തിന്റെയും ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കുന്ന കേരള മുഖ്യ മന്ത്രിയും സർക്കാരും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിയും.

കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78% പേരും തിരഞ്ഞെടുത്ത കോഴിക്കോട് എയർപോർട്ടിൽ നിന്നുമുള്ള ഹാജിമാർക്ക്മാത്രം 80000 രൂപ അമിതമായി ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത് വരും. മുസ്ലിം ലീഗ് എം.പിമാർ, ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും , വ്യോമയാന വകുപ്പുമായും ചർച്ചനടത്തും. എം.എൽ എമാരും ഭാരവാഹികളും ഇക്കാര്യത്തിൽ കേരള സർക്കാരിലും സമ്മർദ്ദം ചെലുത്തും. ന്യായമായ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകും .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button