24.9 C
Kottayam
Saturday, June 6, 2026

ചിന്നക്കനാൽ ഭൂമി കയ്യേറ്റം: മാത്യു കുഴൽനാടന് റവന്യൂ വകുപ്പിന്റെ നോട്ടീസ്

Must read

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന് റവന്യൂ വകുപ്പിന്റെ നോട്ടീസ്. കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍അധികഭൂമി കയ്യേറിയതിനാണ് കുഴല്‍നാടന് എതിരേ കേസ് എടുത്തിട്ടുള്ളത്.

ഭൂ സംരക്ഷണ നിയമപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് കുഴല്‍നാടന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കൈവശമുള്ള അധികഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. വിശദീകരണം നല്‍കാന്‍ 14 ദിവസത്തെ സാവകാശമാണുള്ളത്.

കക്ഷിയ്ക്ക് എന്തു വിശദീകരണമാണ് നല്‍കാനുള്ളത് എന്ന് പരിശോധിക്കാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഉടുമ്പന്‍ചോല എല്‍.ആര്‍. തഹസില്‍ദാര്‍, വില്ലേജ് ഓഫീസ് മുഖാന്തരമാണ് ആരോപണവിധേയമായ റിസോര്‍ട്ടില്‍ എത്തിച്ച് കൈമാറിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചെന്ന കാര്യം മാത്യു കുഴല്‍നാടന്‍ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഹിയറിങ്ങിന് വിളിപ്പിക്കുമ്പോള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് കഴിഞ്ഞില്ലെങ്കില്‍ റവന്യൂവകുപ്പ് തുടര്‍നടപടികളിലേക്ക് കടക്കും. വിജിലന്‍സും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week