ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം കയ്യും കാലും കൂട്ടിക്കെട്ടി 65കാരനെ റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍

റാഞ്ചി: ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം കയ്യും കാലും കൂട്ടിക്കെട്ടി 65കാരനെ റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലമു ജില്ലയിലെ ഉന്താരി റോഡ് ബ്ലോകിലെ ഭീതിഹാര ഗ്രാമത്തിലാണ് സംഭവം. ഭോലാ റാം എന്നയാളെയാണ് സിഗ്സിജി ക്യാമ്പിന് സമീപമുള്ള ട്രാകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, ഭോലാ റാമിന്റെ രണ്ടാം ഭാര്യയുടെ മകന്‍ ആണ് ഈ ക്രൂരത ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡ് പോലീസ് ആണ് ഭോലാ റാമിനെ മരണത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ശൗചാലയത്തില്‍ പോവുകയായിരുന്ന ഭോലാ റാമിനെ രണ്ടാം ഭാര്യയുടെ മകനും മറ്റ് രണ്ട് പേരും ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് മൂന്ന് പേര്‍ തന്റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയെന്നും തുടര്‍ന്ന് കയ്യും കാലും കയറു കൊണ്ട് ബന്ധിച്ച ശേഷം രാത്രി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഭോലാ റാം പോലീസിനോട് പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ട ഗ്രാമീണരാണ് പിന്നീട് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News