പാനമയെ വീഴ്ത്തി ക്രൊയേഷ്യ; ലോകകപ്പ് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ലൂക്കാ മോഡ്രിച്ചും സംഘവും

പാനമയെ കീഴടക്കി, നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ക്രൊയേഷ്യ

വാഷിങ്ടൺ: ലോകകപ്പിൽ പാനമയെ കീഴടക്കി നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ക്രൊയേഷ്യ. ഗ്രൂപ്പ് എൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. രണ്ടാം തോൽവിയോടെ പാനമ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ ക്രൊയേഷ്യയ്ക്ക് ആശ്വാസമാണ് ജയം. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയന്റുമായി ഇംഗ്ലണ്ടും ഘാനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. അവസാന ഗ്രൂപ്പ് മത്സരങ്ങൾ നിർണായകമാണ്.

ആദ്യജയം ലക്ഷ്യമിട്ടാണ് പാനമയും ക്രൊയേഷ്യയും കളിക്കാനിറങ്ങിയത്. രണ്ടാം മിനിറ്റിൽ തന്നെ ലൂക്കാ മോഡ്രിച്ച് ഗോളിനടുത്തത്തി. മറുവശത്ത് ക്രൊയേഷ്യയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു പാനമയുടേത്. മികച്ച നീക്കങ്ങളുമായി പാനമ കളം നിറഞ്ഞതോടെ ക്രൊയേഷ്യ വിയർത്തു. ക്രൊയേഷ്യൻ പ്രതിരോധത്തെ സമ്മർദത്തിലാക്കാൻ പാനമ മുന്നേറ്റത്തിന് കഴിഞ്ഞു. ക്രൊയേഷ്യൻ ഗോളി ലിവാക്കോവിച്ചിന്റെ സേവുകൾ നിർണായകമായി. പന്ത് കൂടുതൽ സമയം കൈവശംവെച്ച് കളിച്ചെങ്കിലും ആദ്യപകുതിയിൽ കാര്യമായ ആക്രമണം നടത്താൻ ക്രൊയേഷ്യക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിൽ പകരക്കാരെ കളത്തിലിറക്കിയ ക്രൊയേഷ്യ മുന്നേറ്റത്തിന് വേഗത കൂട്ടി. 54-ാം മിനിറ്റിൽ ലീഡുമെടുത്തു. ആന്റെ ബുദിമിറാണ് വലകുലുക്കിയത്. പകരക്കാരനായി ഇറങ്ങിയാണ് താരം വലകുലുക്കിയത്. ഗോളടിച്ചതിന് പിന്നാലെ ക്രൊയേഷ്യ മുന്നേറ്റങ്ങൾ തുടർന്നു.

പാനമ ഗോളിയുടെ തകർപ്പൻ സേവുകൾ ടീമിന്റെ രക്ഷക്കെത്തി. മറുവശത്ത് തിരിച്ചടിക്കാനുള്ള നീക്കങ്ങളുമുണ്ടായി. പാനമയുടെ കൗണ്ടർ അറ്റാക്കുകൾ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ മൈതാനത്ത് പന്ത് വിട്ടുകൊടുക്കാതെ മോഡ്രിക്കും സംഘവും കളിപിടിച്ചു. പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ജയത്തോടെ മടങ്ങി.

Croatia kept their World Cup knockout hopes alive with a hard-fought 1-0 victory over Panama in a crucial Group L encounters.With this second consecutive defeat in the group stage, Panama has been officially eliminated from the World Cup tournament.England and Ghana currently lead Group L with four points each from two games, making the upcoming final group matches absolutely decisive for qualification.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News