തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുറ്റകൃത്യങ്ങളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ളതിനേക്കാള്‍ വലിയ തോതില്‍ കുറ്റകൃത്യങ്ങളെക്കാള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
<p>കഴിഞ്ഞ വര്‍ഷം ഇതേസമയം 12 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ നിലവില്‍ അത് രണ്ടെണ്ണം മാത്രമായി കുറഞ്ഞു. സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഈ കാലയളവില്‍ പത്തെണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ബലാത്സംഗക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.</p>
<p>ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുമ്പോള്‍ കൂടി കേരളത്തില്‍ രണ്ട് പരാതികള്‍ മാത്രമാണ് ഉയര്‍ന്നിരിക്കുന്നത്.</p>
<p>പക്ഷേ ഈ കുറവ് ലോക്ക്ഡൗണ്‍ ലംഘിക്കുന്ന കാര്യത്തിലില്ല. ഇതുവരെ 30,000ത്തിന് മുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20,000വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.</p>