കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാര്‍ തിഹാര്‍ ജയലില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാറിനെ തിഹാര്‍ ജയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിഹാറിലെ ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഗുജ്ജാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉത്തര്‍പ്രദേശ് പോലീസിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെട്ട ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നു.

എട്ട് കൊലക്കേസില്‍ പ്രതിയായ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. രോഹിത് ചൗധരി എന്ന മറ്റൊരു ഗുണ്ടാത്തലവനൊപ്പം ചേര്‍ന്ന് ചൗധരി-ഗുജ്ജാര്‍ സംഘം ഉണ്ടാക്കിയിരുന്നു. സൗത്ത് ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News