31.7 C
Kottayam
Thursday, May 2, 2024

കേരളത്തിലെ ലോക്ക്ഡൗണ്‍ ഇളവിനെതിരെ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്

Must read

ന്യൂഡല്‍ഹി: കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കരുതെന്ന റിപ്പോര്‍ട്ട് നല്‍കി കേന്ദ്ര സംഘം. കണ്ടൈന്‍മെന്റ് സോണുകളില്‍ 14 ദിവസത്തിനകം ലോക് ഡൗണ്‍ വേണം. ഗൃഹ നിരീക്ഷണത്തിലുള്ള രോഗികള്‍ നിയന്ത്രണം ലംഘിക്കുന്നു. വാക്സിന്‍ എടുത്തവരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം. വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് ഗൗരവകരമായ കാര്യമെന്നും കേന്ദ്രസംഘം അറിയിച്ചു.

അതേസമയം കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ നിയമസഭയില്‍ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോക് ഡൗണ്‍ രീതി മാറ്റി ആയിരത്തില്‍ എത്ര പേര്‍ക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ഡൗണിലാകും.

അതല്ലാത്ത ഇടങ്ങളില്‍ ഇനി ഞായറാഴ്ച മാത്രമാകും ലോക് ഡൗണ്‍ ഉണ്ടാകുക. ഇവിടെ കടകള്‍ക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ഡൗണ്‍ ഉണ്ടാകില്ല.

ആള്‍ക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്തവരോ, രണ്ട് ഡോസ് വാക്സിന്‍ എടുത്തവരോ ആകുന്നതാണ് അഭികാമ്യം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week