കൊച്ചി:നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കേണ്ടത് കാര്‍ഡ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാനപ്പെട്ട കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റുമെന്റുകള്‍ ക്രെഡിറ്റ് സ്‌കോറുകള്‍ നിലനിര്‍ത്തുവാനും സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എപ്പോഴും ഓരോ ഉപയോക്താവും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേതുണ്ട്. നിങ്ങളുടെ അറിവോടുകൂടിയല്ലാത്ത ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ട് എങ്കില്‍ അതിലൂടെ മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ക്രെഡിറ്റ് കാര്‍ഡ് ബില്ലിനൊപ്പം വരുന്ന ഫീസുകളും കാര്‍ഡ് ഉപയോക്താവ് കൃത്യമായി പരിശോധിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പിന്തുടരുന്നത് ഉപയോക്താക്കള്‍ക്ക് എപ്പോഴും സഹായകരമായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് പരിധിയ്ക്ക് മുകളിലുള്ള ചിലവഴിക്കലുകള്‍ക്ക് പലപ്പോഴും ബാങ്കുകള്‍ അധിക ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അതിന് പുറമേ പല തരത്തിലുള്ള നികുതികളും കിഴിയ്ക്കും. അവയിലെല്ലാം ഒരു ശ്രദ്ധ നല്‍കേണ്ടത് ഏറെ പ്രധാനമാണ്.
ക്രെഡിറ്റ് ലിമിറ്റിനെക്കുറിച്ചും ആകെ കുടിശ്ശിക തുകയെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റിലൂടെ ഉപയോക്താവിന് ലഭ്യമാകും. നിലവിലെ ബില്ലിംഗ് സൈക്കിളില്‍ നല്‍കിയിരിക്കുന്ന ചാര്‍ജുകള്‍ക്കൊപ്പം അടയ്‌ക്കേണ്ടി വരുന്ന ഇഎംഐകളും ചേര്‍ന്നതാണ് ആകെ തുക. അധിക ചാര്‍ജുകള്‍ നല്‍കേണ്ടുന്നത് ഒഴിവാക്കുന്നതിനായി ഓരോ മാസവും കുറച്ച് കുടിശ്ശിക തുക അടയ്ക്കുന്നതിനായി ഇത് നിര്‍ദേശിക്കുന്നു.
ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് ചില റിവാര്‍ഡ് പോയിന്റുകള്‍ ലഭ്യമായേക്കാം. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ ഈ റിവാര്‍ഡ് പോയിന്റുകള്‍ക്ക് സാധുതയുണ്ടാവുകയുള്ളൂ. അവ എക്‌സ്പയര്‍ ആകുന്നതിന് മുമ്പ് കാര്‍ഡ് ഉപഭോക്താവ് ആ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കണം. ക്രെഡിറ്റ് കാര്‍ഡില്‍ ലഭ്യമായിട്ടുള്ള എല്ലാ അധിക പോയിന്റുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റിലൂടെ മനസ്സിലാക്കാം.കൂടാതെ എത്ര അധിക പോയിന്റുകളാണ് ഉപയോക്താവ് ഉപയോഗിച്ചിരിക്കുന്നത് എന്നും ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റിലൂടെ മനസ്സിലാക്കാം.
ചിലപ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ദാതാവ് അല്ലെങ്കില്‍ കമ്പനി അതുമായി ബന്ധപ്പെട്ട ചില നയ നിബന്ധനകളില്‍ മാറ്റം വരുത്തിയേക്കാം. ഇത്തരം മാറ്റങ്ങള്‍ അതാത് സമയത്ത് അറിയുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നത് വഴി സാധിക്കും. അല്ലെങ്കില്‍ ആ മാറ്റങ്ങള്‍ നിങ്ങള്‍ അറിയാതെ പോയേക്കാം.
എക്സ്പയറി ഡേറ്റ് കഴിഞ്ഞതിന് ശേഷം കാര്‍ഡ് ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല എങ്കിലും, ഉപയോക്താവിന് താത്പര്യമുണ്ടെങ്കില്‍ അതേ അക്കൗണ്ട് നമ്ബറില്‍ മറ്റൊരു കാര്‍ഡ് പുതുക്കി ലഭിക്കുവാന്‍ പ്രയാസങ്ങളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ നിങ്ങളുടെ പക്കലുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ എക്സപയറി ഡേറ്റ് അവസാനിച്ചു കഴിഞ്ഞാല്‍, തുടര്‍ന്നും ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി പുതിയ കാര്‍ഡ് ഉടന്‍ തന്നെ മാറ്റി വാങ്ങിക്കേണ്ടതാണ്. ഇപ്പോള്‍ മിക്ക ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് റീ ഇഷ്യൂയിംഗ് പ്രക്രിയകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വീട്ടിലിരുന്നുകൊണ്ട് ഓരോ ഉപയോക്താവിനും ക്രെഡിറ്റ് കാര്‍ഡ് പുതുക്കി വാങ്ങാം.
പുതിയ അല്ലെങ്കില്‍ പുതുക്കി ഇഷ്യൂ ചെയ്തിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നിങ്ങളുടെ മേല്‍വിലാസത്തിലേക്ക് നേരിട്ട് അയച്ചു നല്‍കുകയാണ് ബാങ്ക് ചെയ്യുക. നിങ്ങളുടെ വിലാസത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതും ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. ബാങ്ക് ഇഷ്യൂ ചെയ്യുന്ന പുതുക്കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിന്റെ വീട്ടില്‍ നേരിട്ട് എത്തിക്കുകയാണ് ബാങ്ക് ചെയ്യുക. പുതിയ കാര്‍ഡിന്റെ എക്സ്പയറി ഡേറ്റ് മാറിയതിനൊപ്പം അതിന്റെ സിവിവി നമ്ബറിലും മാറ്റമുണ്ടാകും.