33.4 C
Kottayam
Saturday, May 4, 2024

മലപ്പുറം കൊണ്ടോട്ടിയില്‍ എസ്.ഐക്ക് കുത്തേറ്റു

Must read

മലപ്പുറം: കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്.പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കൽ ബസാറിൽ ചെരുപ്പ് കമ്പനിയിൽ പ്രശ്നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്ഐയെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പള്ളിക്കൽ സ്വദേശിയായ പ്രതി ഹരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week