നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതിമാരുടെ മകന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം രംഗത്ത്. ദമ്പതിമാരുടെ മൂത്തമകന്‍ രാഹുലിനാണ് സിപിഎം ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.
നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി അറിയിച്ചു. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കാനും തീരുമാനമായി.
രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാങ്ക് ഭരണസമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ ആന്‍സലന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.