KeralaNews

ഞായറാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം പൊതുയോഗം; പങ്കെടുത്തത് നൂറിലധികം പേര്‍

തിരുവല്ല: കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം നടത്തി. തിരുവല്ല കുറ്റൂരില്‍ പാര്‍ട്ടിയിലേക്കെത്തിയവരുടെ സ്വീകരണ പരിപാടിയാണ് വിവാദമായത്. യോഗത്തില്‍ നൂറിലധികം പേരാണ് പങ്കെടുത്തത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മിക്ക നേതാക്കളും മാസ്‌ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം ഉള്‍പ്പെടെ ലംഘിക്കപ്പെട്ടു. രാത്രി വീട് ആക്രമിച്ച് വഴിവെട്ടിയ കേസിലെ ഗുണഭോക്താക്കളും സിപിഎമ്മില്‍ ചേര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ ഘടകം തന്നെ നിയന്ത്രണങ്ങള്‍ പരസ്യമായി ലംഘിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ ഞായറാഴ്ച ലോക്ക്ഡൗണില്‍ മാറ്റം വരുത്തേണ്ടെന്നും രാത്രി കര്‍ഫ്യൂ തുടരാനുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോക യോഗം തീരുമാനിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button