70 രൂപയെചൊല്ലിയുണ്ടായ തര്‍ക്കം; കടയുടമയെ തലക്കടിച്ച് കൊലപ്പെടുത്തി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 70 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയെ കൊലപ്പെടുത്തി. കടയുടമായ പിന്റു ദുബെയാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ രണ്ടുപേരുമായുണ്ടായ തര്‍ക്കത്തില്‍ പിന്റുവിന്റെ തലക്ക് അടിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പിന്റുവിന്റെ കടയിലെത്തി രണ്ടു പ്രതികളും സിഗരറ്റ് വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും ചെയ്തു. പിന്നീട് ഇരുവരും മടങ്ങിപോകുകയായിരുന്നു. എന്നാല്‍, ഞായറാഴ്ച പ്രതികള്‍ രണ്ടുപേരും മദ്യപിച്ച് കടയിലെത്തുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ പിന്റുവിനെ ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും ശേഷം കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News