പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി.ആർ.പ്രദീപിനെ ഇലന്തൂരിലെ പാർട്ടി ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദീപിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം. ഇന്നു രാവിലെ മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് പാർട്ടി ഓഫിസിൽ സുഹൃത്തുക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കർഷകനായിരുന്നു പ്രദീപ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News