കണ്ണൂർ:സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്ഐ വനിതാ പ്രവർത്തകയുടെ പരാതിയിലാണു നടപടി.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായിരുന്ന വനിതാ പ്രവർത്തകയാണ് പരാതിക്കാരി. സമ്മേളനത്തിന് കണ്ണൂരിലേക്ക് ഒരുമിച്ചു പോകാമെന്ന് അറിയിക്കുകയും പാർട്ടി ഓഫിസിലെത്തിയപ്പോൾ സെൽഫിയെടുക്കാനെന്ന പേരിൽ മറ്റൊരു മുറിയിൽ കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നുമാണു പരാതി.
ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്തുവെന്ന ഒറ്റ വാചകത്തിലുള്ള പത്രക്കുറിപ്പാണ് ജില്ലാ സെക്രട്ടറി പുറത്തിറക്കിയത്. പ്രശ്നം പൊലീസിൽ എത്തിയിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

